SignIn
Kerala Kaumudi Online
Friday, 23 October 2026 5.49 PM IST

മലപ്പുറത്ത് ക്ലോറിൻ വാതകം ചോർന്നു; അഗ്നിരക്ഷാ സേനയുടെ ഇടപെടലിൽ ഒഴിവായത് വൻദുരന്തം

tank

മലപ്പുറം: മലപ്പുറം എം.എസ്.പിക്ക് എതിർവശത്തെ കേരള വാട്ടർ അതോറിറ്റി ട്രീറ്റ്‌മെന്റ് പ്ലാന്റിൽ ക്ലോറിൻ ചോർന്നത് പരിഭ്രാന്തി പരത്തി. ശനിയാഴ്ച വൈകിട്ട് നാല് മണിയോടെയാണ് സംഭവം. എം.എസ്.പി സ്‌കൂൾ വിടുന്ന സമയമായതിനാൽ സമീപപ്രദേശത്ത് വിദ്യാർത്ഥികളും ഉണ്ടായിരുന്നു. ജീവനക്കാർ ഉടനെ തന്നെ മലപ്പുറം അഗ്നി രക്ഷാസേനയിൽ വിവരമറിയിച്ചതിനാൽ സേന സംഭവ സ്ഥലത്ത് കുതിച്ചെത്തി വാൽവ് അടച്ചു അപകടാവസ്ഥ ഇല്ലാതാക്കി. ഉപയോഗശേഷം ഒരുടണ്ണോളം വരുന്ന കംബ്രംസ്ഡ് ക്ലോറിൻ ഉൾക്കൊള്ളുന്ന ടാങ്കിന്റെ വാൽവ് അടക്കുന്നതിനിടെ ചോർച്ച ശ്രദ്ധയിൽപെട്ട ജീവനക്കാരൻ ചോർച്ച അടക്കാൻ നോക്കിയെങ്കിലും വിഫലമായതിനാൽ സുരക്ഷിത സ്ഥാനത്തേക്ക് മാറി മലപ്പുറം അഗ്നിരക്ഷ സേനയെ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്ത് എത്തിയ സേനയിലെ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ എൻ. ജംഷാദ്, കെ.സി. മുഹമ്മദ് ഫാരിസ് എന്നിവർ ബ്രീത്തിംഗ് അപ്പാരറ്റസ് (ശ്വസനോപകാരണം) ധരിച്ചു ടാങ്ക് റൂമിൽ കയറി വാൽവ് അടച്ച് ചോർച്ച പൂർണ്ണമായും ഇല്ലാതാക്കി. പ്ലാന്റിന്റെ സമീപമാകെ ക്ലോറിൻ പരന്നതിനാൽ പ്ലാന്റ് ജീവനക്കാർ ദൂരേക്ക് മാറിയിരുന്നു. വാൽവ് അടച്ച ശേഷം അമോണിയ ഉപയോഗിച്ച് ചോർച്ച ഇല്ലെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് അഗ്നിരക്ഷാ സേന മടങ്ങിയത്. സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ എം.പ്രദീപ് കുമാറിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ എസ്.ബിനു, അഭിനന്ദ്, വുമൺ ഫയർ ഓഫീസർ അനുശ്രീ, ഹോം ഗാർഡ് മനാഫ്, സിവിൽ ഡിഫെൻസ് വോളന്റീർ എൻ. പ്രസാദ്, വി.പി. ബിജി തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL