
എടപ്പാൾ: കാട്ടുപന്നി ശല്യത്തിനെതിരെ വട്ടംകുളം പഞ്ചായത്ത് അധികൃതരുടെ നിഷ്ക്രിയത്വത്തിൽ പ്രതിഷേധിച്ച് കേരളകർഷക സംഘം വട്ടംകുളം, ചുങ്കം വില്ലേജ് കമ്മിറ്റികളുടെ നേതൃത്വത്തിൽ വട്ടംകുളം പഞ്ചായത്ത് ഓഫീസിലേക്ക് കർഷകമാർച്ച് സംഘടിപ്പിച്ചു. മാർച്ച് കർഷകസംഘം ജില്ലാ പ്രസിഡന്റ് പി.ജ്യോതിഭാസ് ഉദ്ഘാടനം ചെയ്തു. കർഷകസംഘം ചുങ്കം വില്ലേജ് സെക്രട്ടറി പി.കെ രാമചന്ദ്രൻ അദ്ധ്യക്ഷനായി. കർഷകസംഘം വട്ടംകുളം വില്ലേജ് സെക്രട്ടറി എസ്.ജിതേഷ്, കർഷക സംഘം ഏരിയ സെക്രട്ടറി ഇ.രാജാഗോപാൽ, സി.പി.എം എടപ്പാൾ ഏരിയ കമ്മിറ്റി മെമ്പർമാരായ എം.മുസ്തഫ, എസ്.സുജിത്, സി.എസ് പ്രസന്ന, കർഷകസംഘം സംസ്ഥാന കമ്മിറ്റി അംഗം ദേവിക്കുട്ടി, സി.പി.എം വട്ടംകുളം എൽ.സി സെക്രട്ടറി എം.എ നവാബ്, സി.പി.എം ചുങ്കം എൽ.സി സെക്രട്ടറി കെ.പി മോഹനൻ, കർഷകസംഘം ചുങ്കം വില്ലേജ് പ്രസിഡന്റ് കെ.കുമാരൻ സംസാരിച്ചു.
സി.പി.എം സമരം പ്രഹസനം
എടപ്പാൾ: വട്ടംകുളം പഞ്ചായത്തിലെ പന്നിശല്യത്തിനെതിരെ നടപടിയില്ലെന്ന് ആരോപിച്ച് സി.പി.എം നടത്തിയ സമരം പ്രഹസനമാണെന്ന് പ്രസിഡന്റ് എം.എ നജീബ് പറഞ്ഞു. ഉപതിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കാരണം വേട്ടക്കാരുടെ തോക്കുകൾ സറണ്ടായിരിക്കേ പന്നി വേട്ടനടത്താൻ പറ്റില്ലന്ന് അറിഞ്ഞിട്ടുമുള്ള സമരം കണ്ണിൽ പൊടിയിടൽ മാത്രമാണ് .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |