
മലപ്പുറം: ജില്ലയിലെ ഫുട്ബാൾ ചാമ്പ്യൻമാരെ കണ്ടെത്താൻ നടത്തുന്ന എലൈറ്റ് ഫുട്ബാൾ മത്സരം പുതിയ താരങ്ങളെ സൃഷ്ടിക്കുമെന്ന് കായിക ന്യൂനപക്ഷ ക്ഷേമ വകുപ്പ്മന്ത്രി വി. അബ്ദുറഹ്മാൻ പറഞ്ഞു. ജില്ലാ ഫുട്ബാൾ അസോസിയേഷൻ്റെ (ഡി.എഫ്. എ) നേതൃത്വത്തിൽ ഡിസംബർ അവസാനവാരത്തിൽ മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിൽ നടക്കുന്ന മലപ്പുറം എലൈറ്റ് ലീഗ് (എം.ഇ. എൽ) മത്സരങ്ങളുടെ ലോഗോ പ്രകാശം നിർവഹിക്കുകയായിരുന്നു അദ്ദേഹം. 'തിരൂരിൽ നടന്ന ചടങ്ങിൽ കേരള ഫുട്ബാൾ അസോസിയേഷൻ നിർവഹണ സമിതി അംഗംപ്രൊ:പി.അഷറഫ് അദ്ധ്യക്ഷത വഹിച്ചു. ഡി.എഫ്.എ പ്രസിഡന്റ് ജലീൽ മയൂര ലോഗോ ഏറ്റുവാങ്ങി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |