തിരൂർ: കേന്ദ്ര സർക്കാർ പദ്ധതിയായ ആയുഷ്മാൻ ഭാരത് പദ്ധതിയുടെ ഭാഗമായി തിരൂർ മുനിസിപ്പൽ സേവാഭാരതി കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗജന്യ രജിസ്ട്രേഷനും കാർഡ് വിതരണവും നടത്തി . തൃക്കണ്ടിയൂർ സേവാ ഭാരതി ഓഫീസിൽ നടന്ന രജിസ്ട്രേഷൻ സേവാഭാരതി ജില്ലാ ട്രഷറർ എ.എസ്. നിർമ്മൽ കുമാർ ഉദ്ഘാടനം ചെയ്തു. നൂറോളം പേർക്ക് രജിസ്ട്രേഷൻ നൽകി. എഴുപതോളം കാർഡുകൾ വിതരണം ചെയ്തു.
സേവാഭാരതി തിരൂർ മുനിസിപ്പൽ സെക്രട്ടറി കെ. മനോജ്, ടി.വി രാജേന്ദ്രൻ, എൻ.പി.ഉമാശങ്കർ, എ.കെ.വിജയരാഘവൻ, സി.ടി.ദിനേശ്, രഞ്ജിഷ് തൃക്കണ്ടിയൂർ, പ്രബീൺ അന്നാര തുടങ്ങിയവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |