SignIn
Kerala Kaumudi Online
Friday, 23 October 2026 2.34 AM IST

അന്ധവിശ്വാസത്തിന്റെ മറവിൽ സ്ത്രീകളെ ചൂഷണം ചെയ്യൽ: വനിത കമ്മീഷൻ റിപ്പോർട്ട് തേടി

bggg

മലപ്പുറം: മഞ്ചേരിയിൽ വീട് കേന്ദ്രീകരിച്ച് അന്ധവിശ്വാസത്തിന്റെ മറവിൽ സ്ത്രീകളെ ചൂഷണം ചെയ്യുന്നെന്ന പരാതിയിൽ വനിതാ കമ്മിഷൻ റിപ്പോർട്ട് തേടി. മലപ്പുറം കളക്ടറേറ്റിൽ നടന്ന വനിത കമ്മിഷൻ അദാലത്തിൽ മഞ്ചേരി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സന്നദ്ധ സംഘടന നൽകിയ പരാതിയിലാണ് മഞ്ചേരി പൊലീസ്, ജില്ലാ വനിത സംരക്ഷണ ഓഫീസർ, ശിശു സംരക്ഷണ ഓഫീസർ എന്നിവരോട് അന്വേഷണം നടത്തി അടിയന്തരമായി റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടത്.

പെൺകുട്ടികൾ അടക്കമുള്ളവരെ അന്ധവിശ്വാസത്തിനിരയാക്കുകയും അതിന്റെ മറവിൽ ചൂഷണം ചെയ്യുകയുമാണ് ചെയ്യുന്നതെന്ന് ഈ കേന്ദ്രത്തിൽ നിന്ന് പെൺകുട്ടികൾ അടക്കമുള്ളവരെ രക്ഷിച്ച സന്നദ്ധ സംഘടന പ്രവർത്തകർ നൽകിയ പരാതിയിൽ പറയുന്നു. ഇക്കാര്യത്തിൽ അടിയന്തര ഇടപെടലും നിയമ നടപടിയും സ്വീകരിക്കാൻ വനിതാ കമ്മിഷൻ ചെയർപേഴ്സൺ അഡ്വ. പി. സതീദേവി നിർദ്ദേശം നൽകി.

ഇത്തരം ചൂഷണങ്ങൾ തടയാനുള്ള നിയമ നിർമ്മാണത്തിന് സർക്കാർ നടപടി സ്വീകരിക്കണമെന്നും വനിതാ കമ്മിഷൻ ചെയർപേഴ്സൺ ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, MEET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL