SignIn
Kerala Kaumudi Online
Friday, 23 October 2026 10.29 AM IST

മാസ് വർക്കിന്റെ ഉദ്ഘാടനം

d
കൊതുകുകളുടെ ഉറവിട നശീകരണ പ്രവൃത്തിയുമായി ബന്ധപ്പെട്ട് നടന്ന മാസ് വർക്കിന്റെ ഉദ്ഘാടനം നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മണി മാരാത്ത് നിർവഹിച്ചു

വളാഞ്ചേരി: ടൗണിലെ കെട്ടിടങ്ങളിൽ കൊതുകുകളുടെ ഉറവിട നശീകരണ പ്രവൃത്തിയുമായി ബന്ധപ്പെട്ട് നടന്ന മാസ് വർക്കിന്റെ ഉദ്ഘാടനം നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മണി മാരാത്ത് നിർവഹിച്ചു. നഗരസഭ കൗൺസിലർമാർ,​ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് മുഹമ്മദലി,​ കെ. വേണു,​ എ.വി. മെഹബൂബ് തോട്ടത്തിൽ,​ ഹെൽത്ത് ഇൻസ്‌പെക്ടർ ജോൺസൺ , പ്രകാശ് ഉൾപ്പെടെയുള്ളവർ നേതൃത്വം നൽകി . കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മരുന്നുകൾ സ്‌പ്രേ ചെയ്തു കൊതുകുകളെ നശിപ്പിച്ചു. നാളെ മുതൽ കാലാവസ്ഥ അനുകൂലമാണെങ്കിൽ നഗരത്തിൽ ഫോഗ്ഗിംഗ് തുടങ്ങും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL