SignIn
Kerala Kaumudi Online
Friday, 23 October 2026 11.54 AM IST

കാലതാമസം ഒഴിവാക്കണം: കെ.എസ്.യു.വി.ഡി.ബി.എ

s
കേരള സ്‌റ്റേറ്റ് യൂസ്ഡ് വെഹിക്കിൾ ഡീലേഴ്സ് ആന്റ് ബ്രോക്കേഴ്സ് അസോസിയേഷൻ ജില്ലാ കൗൺസിൽ യോഗം സംസ്ഥാന പ്രസിഡന്റ് അനിൽ വർഗ്ഗീസ് ഉദ്ഘാടനം ചെയ്യുന്നു

മലപ്പുറം: സംസ്ഥാനത്ത് വാഹനങ്ങളുടെ ആർ.സി ബുക്കുകൾ ട്രാൻസ്ഫർ ചെയ്യാൻ ദീർഘമായ കാലതാമസം വരുന്നതിൽ കേരള സ്‌റ്റേറ്റ് യൂസ്ഡ് വെഹിക്കിൾ ഡീലേഴ്സ് ആൻഡ് ബ്രോക്കേഴ്സ് അസോസിയേഷൻ ജില്ലാ കൗൺസിൽ യോഗം ശക്തമായി പ്രതിഷേധിച്ചു.
സംസ്ഥാന പ്രസിഡന്റ് അനിൽ വർഗ്ഗീസ് യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സിദ്ദിഖ് മൂന്നിയൂർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ആർ.ടി.എ. മജീദ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ എൻ. മുഹമ്മദലി വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ജില്ലാ ചെയർമാൻ സെയ്താലിക്കുട്ടി ഹാജി,സംസ്ഥാന ജോയിന്റ് സെക്രട്ടറി പി.ടി. സാഹിർ തുടങ്ങിയവർ സംസാരിച്ചു. താലൂക്ക്, ഏരിയാ ജനറൽ ബോഡി യോഗങ്ങൾ ജനവരി 30 നകം വിളിച്ച് ചേർക്കാനും ജില്ലാ സമ്മേളനം ഫെബ്രുവരിയിൽ നടത്താനം യോഗം തീരുമാനിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL