
വണ്ടൂര്‍: പന്നി ആക്രമണങ്ങള്‍ തുടര്ക്കഥയാകുമ്പാള്, എങ്ങനെ പ്രതിരോധിക്കാം എന്ന വിഷയവുമായി ബന്ധപ്പെട്ടുള്ള ജില്ലാതല കാമ്പെയിന് വണ്ടൂരില്‍ തുടക്കമായി. വണ്ടൂരിലെ ആരോഗ്യ കലാ സാംസ്കാരിക സമിതിയാണ് ഈ ക്യാമ്പയിന് പിന്നില്‍. 'മജീഷ്യന്‍ ആര്.കെ.മലയത്ത് കാമ്പയിന് ഉദ്ഘാടനം ചെയ്തു. പന്നികള്‍ കൊലയാളികളാവുമ്പോള്‍ എന്ന തലകെട്ടില്‍, നിരന്തരമായി നടന്നു വരുന്ന റോഡപകടങ്ങളെയും, കൃഷി നാശത്തെയും എങ്ങിനെ പ്രധിരോധിക്കാം എന്ന വിഷയവുമായി ബന്ധപ്പെട്ടാണ് കാമ്പയിന്. ഹലോ പ്രസിഡന്റ് ഡോ.റഹൂഫ് അദ്ധ്യക്ഷത വഹിച്ചു. ജോയിന്‍ സെക്രട്ടറി മനോജ് പകിടീരി, ഡോ.റഫീഖ്, കെ.ടി.നാസര്‍, ബിനു വണ്ടൂര്‍, ഹാരീസ് നീലാമ്പ്ര, പി.നദ്രുദ്ധീന്, എ.കെ.എസ്.എസ് വൈസ് പ്രസിഡന്റ് അബുല്‍ അഹല, എം.ജീംഷാദ് തുടങ്ങിയവര്‍ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |