
പെരിന്തൽമണ്ണ: ജാമിഅഃ നൂരിയ്യയുടെ വൈജ്ഞാനിക ദൗത്യങ്ങളിലും പ്രബോധന പ്രവർത്തനങ്ങളിലും പങ്കാളിത്തം വഹിക്കുന്ന അഭ്യുദയ കാംക്ഷികളുടെ കൂട്ടായ്മയായ അഹ്ബാബുൽ ജാമിഅഃ പ്രൊജക്ട് ലോഞ്ചിംഗ് പി. മുഹമ്മദലി സാഹിബ് ഗൾഫാർ നിർവ്വഹിച്ചു. സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ, പി.എം സഈദ് എം.പി, എം.എൽ.എ മാരായ പി. അബ്ദുൽ ഹമീദ്, യു.എ ലത്തീഫ്, ആബിദ് ഹുസൈൻ തങ്ങൾ തുടങ്ങിയവർ സന്നിഹിതരായി.മഹല്ല് മദ്രസ ഭാരവാഹികൾ, ജാമിഅയുടെ പൂർവ്വ വിദ്യാർത്ഥികൾ, പണ്ഡിതൻമാർ, ഗുണകാംക്ഷികൾ, പ്രവാസി പ്രമുഖർ, സാമൂഹിക പ്രവർത്തകർ എന്നിവരടങ്ങുന്നതായിരിക്കും അഹ്ബാബുൽ ജാമിഅയുടെ ഘടന. ജാമിഅയിൽ പഠിക്കുന്ന ഒരു വിദ്യാർത്ഥിയുടെ ഒരു മാസത്തെ ചെലവെങ്കിലും സ്പോൺസർ ചെയ്യുന്നവരെയാണ് അഹ്ബാബുൽ ജാമിഅ കൂട്ടായ്മയിൽ ഉൾപ്പെടുത്തുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |