SignIn
Kerala Kaumudi Online
Friday, 23 October 2026 2.27 PM IST

ഒരുമിച്ച് ചിരിക്കാം; ഹാപ്പിനെസ് കേന്ദ്രങ്ങളുടെ ഒന്നാംഘട്ടം പൂർത്തിയായി

മലപ്പുറം: വ്യക്തികളുടെ സമഗ്ര ക്ഷേമവും ഉന്നമനവും ഉറപ്പാക്കി ഓരോ കുടുംബത്തെയും സന്തോഷത്തിന്റെ കേന്ദ്രമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ നടത്തുന്ന ഹാപ്പിനെസ് കേന്ദ്രങ്ങളുടെ ഒന്നാംഘട്ടം പൂർത്തിയായി. പദ്ധതി നടപ്പാക്കുന്ന സി.ഡി.എസുകളിൽ നിന്നുള്ള 11 റിസോഴ്സ് പേഴ്സൺമാരുടെ പരിശീലനമാണ് പൂർത്തിയായത്. നവംബർ, ഡിസംബർ മാസങ്ങളിലായാണ് പരിശീലനം പൂർത്തിയായത്. ഈ മാസം തിരഞ്ഞെടുത്ത 15 സി.ഡി.എസുകളിലേയും ഓരോ വാർഡുകളിലും ഈ മാസം ട്രയലായി ഹാപ്പിനെസ് കേന്ദ്രങ്ങളുടെ പ്രവർത്തനം നടത്തും. അവയിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ പോരായ്മകളുണ്ടെങ്കിൽ പരിഹരിക്കും. കൃത്യമായ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിൽ മാത്രമേ അടുത്ത ഘട്ടത്തിലേക്ക് കടക്കൂ. നേതൃത്വം നൽകാൻ ഓരോ വാർഡിലെയും എഫ്.എൻ.എച്ച്.ഡബ്യു.ആർ.പിമാർക്ക് ചുമതല നൽകും.

തുല്യത, സാമ്പത്തിക സുസ്ഥിരത, പരിസ്ഥിതി, കല, സാഹിത്യം, കായികം, മാനസികാരോഗ്യം, പോഷകാഹാരം, ശുചിത്വം, ജനാധിപത്യ മൂല്യങ്ങൾ തുടങ്ങി വിവിധ മേഖലകളിൽ വ്യക്തികളോ കുടുംബമോ നേരിടുന്ന അപര്യാപ്തതകൾ പരിഹരിച്ച് സന്തോഷകരമായ ജീവിത്തിലേക്ക് നയിക്കുന്ന പ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്യുന്നത്.കുട്ടികൾ, യുവാക്കൾ, മുതിർന്നവർ, വയോജനങ്ങൾ തുടങ്ങി എല്ലാ മേഖലകളിലുള്ളവർക്കും സഹായകരമാകും വിധത്തിലാണ് പദ്ധതി.

വാർഡുകളിൽ 20 മുതൽ 40 വരെയുള്ള കുടുംബങ്ങൾ ഉൾക്കൊള്ളുന്ന ഇടം എന്ന പേരിൽ വാഡുതല കൂട്ടായ്മ രൂപീകരിക്കും, സർവേകൾ, മൈക്രോ പ്ലാൻ രൂപവത്കരണം തുടങ്ങിയ മറ്റു പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.

ജില്ലയിലെ ഹാപ്പിനസ് കേന്ദ്രങ്ങൾ


ആനക്കയം
വാഴക്കാട്
വട്ടംകുളം
മാറഞ്ചേരി
ആതവനാട്
പുറത്തൂർ
നിറമരുതൂർ
വേങ്ങര
എടവണ്ണ
മൂത്തേടം
അമരമ്പലം
പുഴക്കാട്ടിരി
വള്ളിക്കുന്ന്
താഴേക്കോട്
തൃക്കലങ്ങോട്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL