SignIn
Kerala Kaumudi Online
Friday, 23 October 2026 2.27 PM IST

അഞ്ചു തലമുറയിൽപ്പെട്ട അദ്ധ്യാപക  സംഗമം ശ്രദ്ധേയമായി

പെരിന്തൽമണ്ണ: മങ്കട കടന്നമണ്ണയിൽ നടന്ന അഞ്ചു തലമുറയിൽ പെട്ട അധ്യാപകരുടെ സംഗമം ശ്രദ്ധേയമായി. കടന്നമണ്ണ കാതൊടിയിൽ അമാനുള്ളയുടെ വീട്ടിലാണ് സംഗമം നടന്നത്. മങ്കട വള്ളിക്കാപറ്റ അന്ധവിധ്യാലയത്തിലെ 1965 മുതൽ അദ്ധ്യാപകനായിരുന്ന സലിൽ മൻസിലിൽ അലി മാസ്റ്ററും അദ്ദേഹത്തിന്റെ അഞ്ചു തലമുറയിൽ പെട്ട ശിഷ്യ അദ്ധ്യാപകരുമാണ് സംഗമിച്ചത്. 50 വർഷങ്ങൾക്കപ്പുറമുള്ള അനുഭവങ്ങൾ പങ്കുവെച്ചുളള അവരുടെ ഒത്തുചേരൽ ഏറെ ഹൃദ്യമായി. അലി മാസ്റ്ററുടെ ശിഷ്യരിൽ ഒരാളായ പൂർണമായും കാഴ്ചയില്ലാത്ത അദ്ധ്യാപകനും സാമൂഹ്യ പ്രവർത്തകാനുമായ കുനിയിൽ അബ്ദുൽ കരീമും അമാനുള്ളയുമാണ് അപൂർവ്വവേദിക്ക് അവസരമൊരുക്കിയത്.
സംഗമം എ.വി. അലി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഡോ.കൃഷ്ണദാസ് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ അദ്ധ്യാപകരായ എ.വി.അലി, തയ്യിൽ ഹംസ,യു.കെ.ലീലാവതി, കെ.സി.ചന്ദ്രിക, പി.ടി.മുഹമ്മദ് മുസ്തഫ എന്നിവരെ ആദരിച്ചു. അബ്ദുൽ കരീം മാസ്റ്റർ മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. കാതൊടി അമാനുള്ള, പി.അബ്ദുൽ വാഹിദ്, കെ. ഹഫ്സത്, ടി.മുരളി, വാസുദേവൻ നെല്ലാംകോട്,പി.അബു, പി.പി ശബാന, കെ.മുനീറ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL