പെരിന്തൽമണ്ണ: കേരള സംസ്ഥാന കശുമാവ് കൃഷി വികസന ഏജൻസിയും (കെ.എസ്.എ.സി.സി) ഡി.യു.എച്ച്.എസ്.എസ് തൂതയും സംയുക്തമായി നടപ്പിലാക്കുന്ന മുറ്റത്തൊരു കശുമാവ് പദ്ധതിയുടെ ഉദ്ഘാടനം
കെ.എസ്.എ.സി.സി ഗവേണിംഗ് ബോർഡ് മെമ്പർ മാത്യു സെബാസ്റ്റ്യൻ നിർവഹിച്ചു. സ്കൂൾ പി.ടി.എ വൈസ് പ്രസിഡന്റ് അമീൻ ശീലത്ത് അദ്ധ്യക്ഷത വഹിച്ചു. അത്യുൽപ്പാദന ശേഷിച്ചുള്ള മൂവ്വായിരം ഗ്രാഫ്റ്റ് കശുമാവിൻ തൈകളാണ് സ്കൂളിൽ വിതരണം ചെയ്തത്. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.ഗിരിജ, എച്ച്.എം.എം.പി യൂസുഫ്, ബാലകൃഷ്ണൻ ആനമങ്ങാട്, സുഹൈൽ എന്നിവർ പ്രസംഗിച്ചു. രാജേഷ് മൂത്തേടത്ത് കശുമാവ് കൃഷിരീതിയെ കുറിച്ച് ക്ലാസെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |