SignIn
Kerala Kaumudi Online
Friday, 23 October 2026 2.31 PM IST

വഴിക്കടവിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ പ്രതിഷേധം

d
വഴിക്കടവിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ പ്രതിഷേധം

എടക്കര: തൊഴിലിടങ്ങളിലേക്കാവശ്യമായ സുരക്ഷാ ഉപകരണങ്ങൾ അനുവദിക്കാത്തതിനെതിരെ വഴിക്കടവിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ പ്രതിഷേധം. വഴിക്കടവ് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കെതിരെയാണ് തൊഴിലാളികൾ പ്രതിഷേധം സംഘടിപ്പിച്ചത്. പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ നെടുമ്പടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി ജോസഫ് കണ്ടത്തിൽ മുഖ്യപ്രഭാഷണം നടത്തി. തൊഴിലാളികളുടെ സുരക്ഷയ്ക് കൈയുറ, കാലുറ ഉൾപ്പെടെയുള്ളവ വാങ്ങാൻ പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 1,56,000 രൂപ അനുവദിച്ചിരുന്നു. എന്നാൽ പദ്ധതി നടപ്പിലാക്കാൻ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥൻ തയാറാകാത്തതാണ് പ്രതിക്ഷേധത്തിന് കാരണമെന്ന് സമരക്കാർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL