എടക്കര: സ്വത്വബോധമുള്ള സമൂഹത്തെ വാർത്തെടുക്കാൻ എന്ന പ്രമേയത്തിൽ മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് സമ്മേളനം ഇന്ന് വൈകിട്ട് മൂന്നിന് എടക്കരയിൽ നടക്കും. കലാസാഗറിൽ നിന്നാരംഭിക്കുന്ന റാലി എ. അബ്ദുള്ള നഗറിൽ സംഗമിക്കും. പൊതുസമ്മേളനം സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് കെ. ആലിക്കുട്ടി, ജനറൽ സെക്രട്ടറി ടി.കെ. മുജീബ്, ട്രഷറർ നാസർ കാങ്കട, യൂത്ത് ലീഗ് പ്രസിഡന്റ് കെ.വി. മൻസൂർ, സെക്രട്ടറി ബാപ്പു ചെരലിൽ, ട്രഷറർ സൽമാൻ ഫാരിസ്, ലീഗ് വൈസ് പ്രസിഡന്റ് കബീർ പനോളി എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |