കോട്ടക്കൽ: ദേശീയ ക്ഷയരോഗ നിവാരണ പരിപാടിയുടെ ഭാഗമായി 'നിക്ഷയ്' 100 ദിന ബോധവത്കരണ പരിപാടിയുടെ ഭാഗമായി നഗരസഭ തലത്തിൽ ആരോഗ്യ ബോധവത്‌കരണ സന്ദേശ റാലി, പ്രതിജ്ഞ,ഫ്ളാഷ് മോബ് എന്നിവ സംഘടിപ്പിച്ചു. ചെയർപേഴ്സൺ ഡോക്ടർ ഹനീഷ ഉദ്ഘാടനം ചെയ്തു.ആരോഗ്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പുതുക്കിടി മറിയാമു അദ്ധ്യക്ഷത വഹിച്ചു. കുടുംബാരോഗ്യം മെഡിക്കൽ ഓഫീസർ ഡോ. നഷീദ , ഐ.സി.ഡി.എസ് സൂപ്പർവൈസർ ടി.വി. മുംതാസ് , ബബിത , ഹെൽത്ത് ഇൻസ്‌പെക്ടർ സജു കുമാർ ,ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ അബ്ദുൾ ഷുക്കൂർ എന്നിവർ പ്രസംഗിച്ചു .ആശ പ്രവർത്തകർ, അങ്കണവാടി പ്രവർത്തകർ, ആരോഗ്യവകുപ്പ് ജീവനക്കാർ തുടങ്ങിയവർ പങ്കാളികളായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |