
മലപ്പുറം: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് യുവസമിതി ജില്ലാ ക്യാമ്പിന് വെറ്റിലപ്പാറ ഗവ. ഹൈസ്കൂളിൽ തുടക്കമായി. കുറിഞ്ചി എന്നു പേരിട്ട ക്യാമ്പിൽ ജില്ലയിലെ വിവിധ മേഖലകളിൽ നിന്നുള്ള ചെറുപ്പക്കാരാണ് പങ്കെടുക്കുന്നത്. സ്വത്വത്തിന്റെ വെളിപ്പെടൽ എന്ന വിഷയം അവതരിപ്പിച്ച് ക്വീർ ആക്ടിവിസ്റ്റും എഴുത്തുകാരനുമായ ആദി ക്യാമ്പിന് തുടക്കം കുറിച്ചു. ഉദ്ഘാടന സെഷനിൽ വി. വിനോദ് ആമുഖഭാഷണം നടത്തി. ക്യാമ്പ് ഡയറക്ടർ ഉണ്ണികൃഷ്ണൻ ആവള , സ്വാഗത സംഘം ചെയർമാൻ ബേബി മാത്യു, ജനറൽ കൺവീനർ കെ.കെ. വേണുഗോപാൽ, കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ സെക്രട്ടറി വി.വി. മണികണ്ഠൻ, ജില്ലാ പ്രസിഡന്റ് സി.പി. സുരേഷ് ബാബു, മേഖലാ പ്രസിഡന്റ് ബി.പി. രാജഗോപാൽ, സി. മഞ്ജുള, ടി.ടി. ജയ , പി.ടി.എ പ്രസിഡന്റ് ഉസ്മാൻ പാറക്കൽ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |