മലപ്പുറം: എ.ആർ നഗർ പാലമഠത്തിൽചിനയിൽ ആരംഭിച്ച ബ്ലിസ് ബഡ്സ് സ്പെഷ്യൽ സ്കൂൾ ഇ.ടി. മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അബ്ദുൽ റഷീദ് കൊണ്ടാണത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് അംഗം സമീറ പുളിക്കൽ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലൈല പുല്ലൂണി, എ.ആർ നഗർ കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ബി.സുരേഷ് കുമാർ സംസാരിച്ചു. സ്റ്റാൻഡിംഗ് കൗൺസിൽ അംഗങ്ങൾ, സി.ഡി.എസ് അംഗങ്ങൾ, കുടുംബശ്രീ ബ്ലോക്ക് കോ ഓർഡിനേറ്റർമാർ ഭിന്നശേഷിക്കാരായ കുട്ടികൾ, രക്ഷിതാക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |