തിരൂർ: പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ ദിനത്തിന്റെ പ്രചാരണാർത്ഥം വെട്ടം കലാസാംസ്കാരിക വേദിയുടെ കീഴിൽ പ്രവർത്തിച്ചുവരുന്ന പി.പി. കുഞ്ഞുബാവ മെമ്മോറിയൽ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ ക്ലിനിക് വെട്ടം ആലിശേരി മുതൽ പരിയാപുരം വരെ കൂട്ടയോട്ടം സംഘടിപ്പിച്ചു. തുഞ്ചൻ മെമ്മോറിയൽ ഗവ. കോളേജ് പ്രിൻസിപ്പൽ ഡോ. അജിത്ത് ഫ്ലാഗ് ഓഫ് ചെയ്തു. പരിയാപുരത്ത് നടന്ന കൂട്ടയോട്ടത്തിന്റെ സമാപന ചടങ്ങിൽ എസ് ഐ പി മലപ്പുറം ജില്ലാ കോ ഓർഡിനേറ്റർ അജ്വദ്, പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങളുടെയും ജനുവരി 15 ന്റെയും പ്രാധാന്യം വിശദീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |