SignIn
Kerala Kaumudi Online
Friday, 23 October 2026 3.24 PM IST

പരിഹാരം കാണണം

d
കേരള ചിക്കൻ വ്യാപാരി ഏകോപന സമിതിയുടെ ജില്ലാ തല മെമ്പർഷിപ്പ് ക്യാമ്പയിൻ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്യുന്നു

മലപ്പുറം: ചിക്കൻ വ്യാപാരികളുടെ ലൈസൻസ്,കോഴിമാലിന്യം തുടങ്ങിയ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ അധികാരികൾ തയ്യാറാവണമെന്ന് കേരള ചിക്കൻ വ്യാപാരി ഏകോപന സമിതിയുടെ ജില്ലാ തല മെമ്പർഷിപ്പ് ക്യാമ്പയിനിന്റെ ഭാഗമായി നടന്ന സമ്മേളനം ആവശ്യപ്പെട്ടു.
സി.ടി. ശിഹാബ് ചേളാരിക്ക് അംഗത്വം നൽകി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി മെമ്പർഷിപ്പ് ക്യാമ്പയിന്റെ ഉദ്ഘാടനം നിർവഹിച്ചു . ജില്ലാ ജനറൽ സെക്രട്ടറി എം. കുഞ്ഞുമുഹമ്മദ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് കുഞ്ഞാവു ഹാജി, സംസ്ഥാന വെസ് പ്രസിഡന്റ് ബാബു കോട്ടയിൽ, ജില്ലാ ട്രഷറർ നൗഷാദ് കളപ്പാടൻ , കേരള ചിക്കൻ വ്യാപാരി ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദലി ആലത്തൂർപടി ,സംസ്ഥാന ട്രഷറർ അഹദ് മോങ്ങം , മലപ്പുറം മണ്ഡലം പ്രസിഡന്റ് സജീർ മലപ്പുറം എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL