പെരിന്തൽമണ്ണ: മദ്ധ്യപ്രദേശിലെ ഇൻഡോറിൽ നടന്ന ജി വൺ ബി.ബി.എഫ് 25 മിസ്റ്റർ ഇന്ത്യ ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ സെക്കൻഡ് റണ്ണറപ്പായി അങ്ങാടിപ്പുറം സ്വദേശി . അങ്ങാടിപ്പുറം ചെരക്കാപറമ്പ് വലിയവീട്ടിൽപടി എലിപാറ്റ അപ്പുക്കുട്ടന്റെയും രജിതയുടെയും മകനും മണ്ണാർക്കാട് ഗവ. ആശുപത്രിയിലെ ഡയാലിസിസ് ടെക്നീഷ്യനുമായ ജിതിൻ കൃഷ്ണയാണ് 55 കിലോ വിഭാഗത്തിൽ കേരളത്തിനായി മത്സരിച്ച് നേട്ടം കൈവരിച്ചത്. നേരത്തെയും ജില്ലാ, സംസ്ഥാന ചാമ്പ്യൻഷിപ്പുകളിലും മറ്റും പങ്കെടുത്ത് നിരവധി തിളക്കമാർന്ന നേട്ടങ്ങൾ കൈവരിക്കാൻ ജിതിന് കഴിഞ്ഞിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |