SignIn
Kerala Kaumudi Online
Friday, 23 October 2026 3.24 PM IST

ജില്ലാ പബ്ലിക് ഹെൽത്ത് ലാബിന്റെ മുഖം മാറുന്നു; നവീകരണ പ്രവർത്തനങ്ങൾ ഉടൻ പൂർത്തിയാവും

b

മലപ്പുറം: ശോചനീയാവസ്ഥയിലായ മലപ്പുറം പബ്ലിക് ഹെൽത്ത് ലാബിന്റെ നവീകരണ പ്രവർത്തനങ്ങൾ രണ്ട് മാസത്തിനകം പൂർത്തിയാകും. അപകടാവസ്ഥയിലായിരുന്ന കെട്ടിടത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ രണ്ടാഴ്ച മുമ്പാണ് ആരംഭിച്ചത്. നിലവിലെ കെട്ടിടത്തിന്റെ മേൽക്കൂര പൊളിച്ച് മാറ്റി ഷീറ്റിടുന്ന പ്രവൃത്തിയാണ് ഇപ്പോൾ നടക്കുന്നത്. ശേഷം മറ്റ് അറ്റകുറ്റപ്പണികളും നടക്കും. ബയോപ്സി, സൈറ്റോളജി സൗകര്യങ്ങളും നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാവുന്നതോടെ കൊണ്ടുവരാനാണ് തീരുമാനം. നിലവിൽ പെരിന്തൽമണ്ണ റോഡിലെ ക്രിസ്ത്യൻ മിഷൻ ആശുപത്രിയുടെ എതിർവശത്തുള്ള കോട്ടാസ് കോംപ്ലക്സിലേക്കാണ് പബ്ലിക് ഹെൽത്ത് ലാബിന്റെ പ്രവർത്തനം താത്‌കാലികമായി മാറ്റിയിരിക്കുന്നത്.

പുതിയ കെട്ടിടത്തിനായി സിവിൽ സ്റ്റേഷനകത്തെ അറ്റകുറ്റപ്പണി നടക്കുന്ന പബ്ലിക് ഹെൽത്ത് ലാബിന് സമീപം തന്നെ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. പഴയ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണി പൂർത്തിയായാൽ പുതിയ കെട്ടിട നിർമ്മാണത്തിലേക്ക് കടക്കും. ഇവിടെയുള്ള മരങ്ങൾ മുറിച്ച ശേഷമേ നിർമ്മാണം ആരംഭിക്കാൻ സാധിക്കൂ. 2018 നവംബറിൽ ആരംഭിച്ച പബ്ലിക് ഹെൽത്ത് ലാബ് സിവിൽ സ്‌റ്റേഷനിലെ പഴയ കൃഷി വകുപ്പിന്റെ കെട്ടിടത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത്. ദിനംപ്രതി നൂറുകണക്കിന് പേർ ആശ്രയിക്കുന്ന പബ്ലിക് ഹെൽത്ത് ലാബ് കെട്ടിടം അപകടാവസ്ഥയിലായതോടെ പ്രധാന ടെസ്റ്റുകളടക്കം മുടങ്ങുകയും കുറഞ്ഞ നിരക്കിൽ പരിശോധനയ്ക്ക് എത്തുന്ന സാധാരണക്കാർക്ക് മടങ്ങിപ്പോവേണ്ട സാഹചര്യവുമായിരുന്നു. മഴ പെയ്താൽ കെട്ടിടത്തിന്റെ പല ഭാഗങ്ങളും ചേർന്നൊലിക്കുന്ന സ്ഥിതിയായിരുന്നു.

ഷുഗർ, കൊളസ്‌ട്രോൾ, ലിവർ, കിഡ്നി ഫംഗ്ഷൻ ടെസ്റ്റുകൾ, ബ്ലഡ് കൗണ്ട് തുടങ്ങിയ ടെസ്റ്റുകളും എലിപ്പനി, ഡെങ്കിപ്പനി, ചിക്കുൻഗുനിയ, മഞ്ഞപ്പിത്തം തുടങ്ങിയവയുടെ രോഗാണു നിർണ്ണയ പരിശോധനയും പബ്ലിക് ഹെൽത്ത് ലാബിൽ നടത്താനാവും. പബ്ലിക് ഹെൽത്ത് ലാബ് മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റാൻ ശ്രമങ്ങൾ നടന്നെങ്കിലും ഒടുവിൽ സിവിൽ സ്റ്റേഷനിൽ തന്നെ നിലനിർത്താൻ ആരോഗ്യവകുപ്പ് തീരുമാനിക്കുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, PUBLIC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL