ന്യൂഡൽഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ സമരം ചെയ്യുന്ന സിജെപി, ഇടത് യുവജന സംഘടനകളുടെ സംയുക്ത വാർത്താസമ്മേളനത്തനിടെ ബഹളം. റിപ്പബ്ലിക് ടിവി പ്രതിനിധികളാണ് വാർത്താസമ്മേളനം അലങ്കോലപ്പെടുത്താൻ ശ്രമിച്ചത്. ഇവരെ മറ്റ് മാദ്ധ്യമപ്രവർത്തകർ ചേർന്ന് പുറത്താക്കി. അനാവശ്യ ചോദ്യം ചോദിച്ച് ബഹളംവച്ചതിനെത്തുടർന്നാണ് ഇവരോട് പുറത്തുപോകാൻ ആവശ്യപ്പെട്ടത്.
സിജെപി കൺവീനർ അഭിജീത് ദീപ്കെ, ഐസ ദേശീയ പ്രസിഡന്റ് നേഹ ബോറ, മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ, നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജ് തുടങ്ങിയവരാണ് വാർത്താസമ്മേളനത്തിലുണ്ടായിരുന്നത്. പ്രക്ഷോഭത്തെ കുറിച്ച് നേതാക്കള് വിശദീകരിക്കുന്നതിനിടെയാണ് റിപ്പബ്ളിക് ടിവി പ്രതിനിധികൾ ബഹളം വയ്ക്കുകയും വാർത്താസമ്മേളനം തടസപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തത്. ഇതോടെയാണ് പ്രതിനിധികളെ പുറത്താക്കിയത്.
വാർത്താസമ്മേളനത്തനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പേടിത്തൊണ്ടനെന്ന് വിശേഷിപ്പിച്ച അഭിജീത് രാജ്യത്ത് അടിയന്തരാവസ്ഥയാണെങ്കിൽ അത് ഔദ്യോഗികമായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടു. രാജ്യവും ലോകവും മോദിയുടെ യഥാർഥ മുഖം തിരിച്ചറിയുകയാണെന്നും അദ്ദേഹം പറഞ്ഞു. ഡൽഹി പ്രതിഷേധത്തിനിടെ തിരിച്ചറിയൽ കാർഡ് ഉണ്ടായിട്ടും മാദ്ധ്യമപ്രവർത്തക ആക്രമിക്കപ്പെട്ടെന്ന് നേഹ ബോറ വിമർശിച്ചു. പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് എസ്എഫ്ഐ ദേശീയ ജനറൽ സെക്രട്ടറി ഐഷി ഘോഷ് പറഞ്ഞു.
Republic TV reporters were removed from a joint press conference in Delhi by CJP and Left youth organizations. The conference aimed to demand Chief Election Commissioner Gyanesh Kumar's resignation. Other journalists expelled the Republic TV personnel after they caused a disturbance by asking unnecessary questions and attempting to disrupt the proceedings.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |