വണ്ടൂർ : ആംബുലൻസ് ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ യുവാവിന്റെ കാലിന്റെ തള്ള വിലരറ്റു. ഇയാളെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും പിന്നീട് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. നവജാത ശിശുവിനെ അസ്വസ്ഥതയെ തുടർന്ന് നിംസ് ആശുപത്രിയലേക്ക് കൊണ്ടുപോവുകയായിരുന്ന ആംബുലൻസ് ആണ് , തൊട്ടടുത്തുള്ള കൂരിക്കുണ്ടിൽ വച്ച് എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിച്ചത്. അപകടത്തിൽ ബൈക്ക് യാത്രക്കാരായ വാണിയമ്പലം സ്വദേശിക്കാണ് വലത്തെ കാലിനു പിരക്കേറ്റത്. അപകടത്തെ തുടർന്ന് ആംബുലൻസിൽ ഉണ്ടായിരുന്ന കുഞ്ഞിനെ മറ്റൊരു വാഹനത്തിലാണ് ആശുപത്രിയിൽ എത്തിച്ചത്. കുഞ്ഞ് ആശുപത്രിയിൽ ചികിത്സയിലാണ്. ആംബുലൻസ് ഡ്രൈവർക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |