SignIn
Kerala Kaumudi Online
Monday, 09 November 2026 4.50 AM IST

പാമ്പുകടിയേൽക്കുന്നവർക്ക് ആന്റിവെനം 108 ആംബുലൻസുകളിൽ ലഭിക്കില്ല,​ പ്രചാരണം വ്യാജം

108-ambu

തിരുവനന്തപുരം: പാമ്പുകടിയേറ്റാൽ നൽകുന്ന ആന്റിവെനം 108 ആംബുലൻസുകളിലും ലഭ്യമാണ് എന്ന തരത്തിൽ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന സന്ദേശങ്ങൾ വ്യാജമെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാട്‌സ്ആപ്പ് വഴിയും മറ്റ് സമൂഹ മാദ്ധ്യമങ്ങൾ വഴിയും പാമ്പുകടിയേറ്റാൽ ഉടൻ 108ലേക്ക് വിളിക്കാം ആംബുലൻസ് രോഗിയുടെ വീട്ടിനടുത്തേക്ക് എത്തി ആവശ്യമായ ഇഞ്ചക്ഷനും പ്രാഥമിക ചികിത്സയും നൽകുന്നതാണ് എന്ന തരത്തിൽ ഒരു വ്യാജ പ്രചാരണം വ്യാപകമായി നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഈ സന്ദേശം നിരവധി പേരിൽ ആശയക്കുഴപ്പം ഉണ്ടാക്കിയിരിക്കുകയാണ്. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടനെ വ്യാജ പ്രചരണത്തിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയതായും 108 ആംബുലൻസ് അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

108 ആംബുലൻസുകളിൽ നിലവിൽ ആന്റിവെനം ലഭ്യമല്ല. പാമ്പുകടിയേറ്റ രോഗിക്ക് പ്രഥമശുശ്രൂഷ നൽകി ആന്റിവെനം ലഭ്യമായ ആശുപത്രിയിൽ എത്തിക്കുകയാണ് 108 ആംബുലൻസ് ജീവനക്കാർ ചെയ്യുന്നത്. പാമ്പുകടിയേറ്റാൽ 108 എന്ന നമ്പറിലേക്ക് വിളിച്ച് അടിയന്തര സഹായം തേടാം. എന്നാൽ ആന്റിവെനം ആംബുലൻസിൽ ലഭ്യമാണെന്ന ധാരണയിൽ സമയം നഷ്ടപ്പെടുത്തരുതെന്നും അവർ വ്യക്തമാക്കി .

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 108 AMBULANCE, ANTEVENOM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA