
പെരിന്തൽമണ്ണ: സി.പി.എം നേതാവും കർഷകസംഘം ഏരിയ കമ്മിറ്റി അംഗവുമായിരുന്ന വി. അനിൽരാജ് അനുസ്മരണം സംഘടിപ്പിച്ചു. സി.പി.എം സൗത്ത് എൽ.സിയുടെയും പുത്തൂർ ബ്രാഞ്ചിന്റെയും നേതൃത്വത്തിൽ നടന്ന അനുസ്മരണ യോഗം സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് വി.ശശികുമാർ ഉദ്ഘാടനം ചെയ്തു. സത്യനാരായണൻ അധ്യക്ഷത വഹിച്ചു. സി.ദിവാകരൻ അനുസ്മരണ പ്രഭാഷണം നിർവ്വഹിച്ചു. അഡ്വ. സുൽഫികർ അലി, എൻ.പി ഉണ്ണികൃഷ്ണൻ,ഇ.രാജേഷ്, ഹഫ്സ മുഹമ്മദ്, ഷാൻസി നന്ദകുമാർ എന്നിവർ സംസാരിച്ചു. ടി.കെ.ജയൻ സ്വാഗതവും സി.പ്രമോദ് നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |