
വണ്ടൂർ: മലപ്പുറം ജില്ലാ പഞ്ചായത്ത് 23-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി തിരുവാലി ജി.എച്ച്.എസ്എസിൽ നിർമ്മിച്ച മോഡുലാർ ടോയ്ലറ്റ് സ്കൂളിന് സമർപ്പിച്ചു.ഡിവിഷൻ മെമ്പർ എൻ.എം.രാജൻ ഉദ്ഘാടനം നിർവഹിച്ചു.20 ലക്ഷം ചെലവിലാണ് പദ്ധതി നടപ്പാക്കിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.രാമൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സജ്ന മന്നിയിൽ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.അഖിലേഷ്, എസ്.എം.സി ചെയർമാൻ സയ്യിദ് അലി, സ്റ്റാഫ് സെക്രട്ടറി മുജീബ് റഹ്മാൻ, പ്രിൻസിപ്പൽ ഇൻ ചാർജ് ജൂലീറ്റ കെ.ബഞ്ചമിൻ, ഹെസ്മിസ്ട്രസ് കെ.വി.സുജാത തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |