SignIn
Kerala Kaumudi Online
Friday, 23 October 2026 2.58 AM IST

പതിവ് തെറ്റിയ്ക്കാതെ ദേശത്തിന്റെ  പൂതനും തിറയും 

edapal

എടപ്പാൾ: നൂറു വർഷങ്ങൾക്കിപ്പുറവും പതിവ് തെറ്റിയ്ക്കാതെ ദേശത്തിന്റെ പൂതനും തിറയും വീടുകളിലെത്തി. ശുകപുരം കുളങ്കര ക്ഷേത്രോത്സവത്തിന് മുന്നോടിയായാണ് തങ്ങളുടെ അവകാശമായ അനുഷ്ഠാനപരമായ നാടോടി കലാരൂപമായ പൂതനും തിറയുമായി കരിമ്പനക്കുന്നിലെ കാലടിത്തറ വീട്ടിൽ കുടുംബം നില നിറുത്തി പോരുന്നത്. കാളീ സങ്കൽപ്പങ്ങളായ പൂതനും തിറയും ഉത്സവത്തിന്റെ കൂത്ത് തുടങ്ങുന്നതോടെ ദേശത്തെ വീടുകളിൽ എത്തും. ആളുകൾ വിളക്ക് കൊളുത്തി താലമൊരുക്കി സ്വീകരിക്കുകയും. നെല്ലും പണവും നൽകുന്നതുമാണ് രീതി. മണ്ഡലകാലം തൊട്ടുള്ള വ്രതാനുഷ്ഠാനത്തോടെയാണ് തിറയുടെയും പൂതന്റെയും കോപ്പുകൾ ധരിക്കുന്നത്. ചെണ്ട പോലുള്ള വാദ്യോപകരണത്തിന്റെ അകമ്പടിയോടെയാണ് ഇവർ വീടുകളിൽ എത്തുക. വിജൻ എന്നിവരുടെ നേതൃത്വത്തിൽ മണികണ്ഠൻ, ദാസൻ, സുരേഷ് , സുബ്രമഹ്ണ്യൻ എന്നിവരാണ് ഇപ്പോഴും ഈ ആചാരം നിലനിറുത്തി പോരുന്നത്. ഇവരുടെ പൂർവ്വികരായിരുന്ന ശങ്കരൻ , ചുവപ്പൻ എന്നിവർ ഉപയോഗിച്ചിരുന്ന നൂറു വർഷം പഴക്കമുള്ള അതേ കോപ്പുകളാണ് ഇന്നും ഉപയോഗിച്ച് വരുന്നത്.
മകരത്തിലെ ആദ്യത്തെ ഞായറാഴ്ചയായ നാളെയാണ് കുളങ്കര ക്ഷേത്രോത്സവം.

ശുകപുരം കുളങ്കര ക്ഷേത്രോത്സവത്തിന് മുന്നോടിയായി പൂതനും തിറയും വീടുകളിലെത്തിയപ്പോൾ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL