
വണ്ടൂർ: ചെറുകിട വ്യാപാര വ്യവസായ മേഖല അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ കേന്ദ്ര സംസ്ഥാന സർക്കാരുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനായി വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വ്യാപാര സംരക്ഷണ സന്ദേശ യാത്രയ്ക്ക് വണ്ടൂരിൽ സ്വീകരണം നൽകി. ടാക്സി സ്റ്റാൻഡ് സംഘടിപ്പിച്ച ചടങ്ങിൽ വ്യാപാരി സമിതി സംസ്ഥാന സെക്രട്ടറിയും ജാഥാ ക്യാപ്റ്റനുമായ ഇ.എസ്.ബിജു മുഖ്യപ്രഭാഷണം നടത്തി. അഡ്വ.അനിൽ നിരവിൽ അദ്ധ്യക്ഷത വഹിച്ചു. വി.കെ.അശോകൻ,ആർ.രാധാകൃഷ്ണൻ, എം.പി.അബ്ദുൾ ഗഫൂർ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |