
തിരൂർ : കൊറ്റംകുളങ്ങര ഭഗവതിക്കാവിലെ ഈ വർഷത്തെ ഭഗവതിയാട്ട് മഹോത്സവത്തോട് അനുബന്ധിച്ചുള്ള കലവറ നിറക്കൽ ചടങ്ങ് നടന്നു. കുറുക്കോളി മൊയ്തീൻ എം.എൽ.എ കലവറ നിറയ്ക്കൽ ഉദ്ഘാടനം ചെയ്തു. ഉത്സവ കമ്മിറ്റി ചെയർമാൻ യാസർ പൊട്ടച്ചോല, കൺവീനർ ജി.എസ്. സുനിൽ കുമാർ, ക്ഷേത്രം പ്രസിഡന്റ് സേതുമാധവൻ പറൂർ, സെക്രട്ടറി വിവേകാനന്ദൻ മാമ്പറ്റ, എ.കെ. സെയ്താലിക്കുട്ടി , ചന്ദ്രശേഖരൻ പറൂർ, ഹമീദ് കൈനിക്കര, നൗഫൽ കാവുങ്ങൽ, മുൻ കൗൺസിലർ സി.കെ. അബ്ദുൽ ഖാദർ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |