SignIn
Kerala Kaumudi Online
Friday, 23 October 2026 1.15 AM IST

ദക്ഷിണേന്ത്യൻ ശാസ്‌ത്രോത്സവത്തിൽ മലപ്പുറത്തിന്റെ മികവ് തെളിയിച്ച് രഹ്നാസ്

s
ദക്ഷിണേന്ത്യൻ ശാസ്‌ത്രോത്സവത്തിൽ മലപ്പുറത്തിന്റെ മികവ് തെളിയിച്ച് രഹ്നാസ്.

കോട്ടക്കൽ: പോണ്ടിച്ചേരിയിൽ നടക്കുന്ന ദക്ഷിണേന്ത്യൻ ശാസ്‌ത്രോത്സവത്തിൽ കേരളത്തിൽ നിന്ന് പങ്കെടുക്കുന്ന 25 കുട്ടികളിൽ മലപ്പുറത്തിന്റെ മികവ് തെളിയിച്ചിരിക്കുകയാണ് ഒതുക്കുങ്ങൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് രഹ്നാസ് . കേരളത്തിൽ നിന്നും സംസ്ഥാന ഗണിത ശാസ്ത്രമേളയിൽ മികവ് തെളിയിച്ച മൂന്ന് പേർക്കും ശാസ്ത്ര വിഭാഗത്തിൽ നിന്നും 22 പേർക്കുമാണ് ദക്ഷിണേന്ത്യൻ ശാസ്ത്ര മേളയിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്. ഇതിൽ ഗണിത വിഭാഗത്തിലാണ് രഹ്നാസ് മത്സരിക്കുന്നത്. മലപ്പുറം ജില്ലയിൽ നിന്നും രഹ് നാസ് മാത്രമാണ് പങ്കെടുക്കുന്നത്. ത്രികോണമിതിയിലെ പ്രവർത്തന മോഡലാണ് രഹ്നാസ് അവതരിപ്പിക്കുന്നത്. മേള ശനിയാഴ്ച്ച അവസാനിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL