SignIn
Kerala Kaumudi Online
Friday, 23 October 2026 5.02 AM IST

തീരദേശ ശുചിത്വ മാലിന്യമുക്ത കർമ്മ പരിപാടി കാര്യക്ഷമമാക്കും.

s
തീരദേശ ശുചിത്വ മാലിന്യമുക്ത കർമ്മ പരിപാടി കാര്യക്ഷമമാക്കും.

പൊന്നാനി : മാലിന്യമുക്ത നവകേരളം കർമ്മ പരിപാടിയുടെ ഭാഗമായി നഗരസഭയിലെ കനോലി കനാലിന് പടിഞ്ഞാറ് ഭാഗത്തുള്ള തീരദേശ വാർഡുകൾ സമ്പൂർണ മാലിന്യമുക്ത പ്രദേശമായി പ്രഖ്യാപിക്കുന്നതിന് ജനപങ്കാളിത്തത്തോടെ നടപ്പാക്കുന്നതിനുള്ള അതിതീവ്ര കർമ്മ പരിപാടികൾക്ക് രൂപരേഖയായി. ഇതിനായി നഗരസഭ കോൺഫറൻസ് ഹാളിൽ ചേർന്ന യോഗം നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീന സുദേശൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ സെക്രട്ടറി സജി റൂൺ വിശദീകരണം നടത്തി. വാർഡ് കൗൺസിലർമാർ, കുടുംബശ്രീ പ്രവർത്തകർ , അദ്ധ്യാപകർ,സ്‌കൂൾ പി.ടി.എ പ്രസിഡന്റുമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വ്യാപാരി സംഘടന പ്രതിനിധികൾ, സന്നദ്ധ സംഘടന പ്രതിനിധികൾ, മഹല്ല് കമ്മറ്റി ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL