പെരിന്തൽമണ്ണ: പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങളുടെ 17-ാമത് ഉറൂസ് മുബാറകിന് കരിങ്കല്ലത്താണി ഖുർആനിക് വില്ലേജിൽ പ്രൗഢമായ തുടക്കം. സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ അക്കാഡമിക്ക് കീഴിലുള്ള ഉമറലി ശിഹാബ് തങ്ങൾ സ്മാരക ഹിഫ്ളുൽ ഖുർആൻ കോളേജ് കമ്മിറ്റിക്കു കീഴിൽ എല്ലാ വർഷവും നടത്തി വരുന്ന ഉറൂസ് മുബാറകിന്റെ ഭാഗമായി പാണക്കാട് മഖാമിൽ നടന്ന സിയാറത്തിന് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ നേതൃത്വം നൽകി. ഹിഫ്ളുൽ ഖുർആൻ കാമ്പസിൽ നടന്ന പതാക ഉയർത്തൽ ചടങ്ങിന് സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങൾ കൊടക്കാട് നേതൃത്വം നൽകി. വനിതാ സംഗമം പാണക്കാട് സയ്യിദത്ത് സജ്ന ബീവി ഉദ്ഘാടനം ചെയ്തു. സമസ്തയുടെ ഫാളില കോഴ്സ് പൂർത്തിയാക്കിയവർക്കുള്ള സനദ് സംഗമത്തിൽ വിതരണം ചെയ്തു.ഇന്ന് ഖത്മുൽ ഖുർആൻ സദസ്സ് നടക്കും. ഈ വർഷം ഹിഫ്ള് പൂർത്തിയായവരെ ചടങ്ങിൽ ആദരിക്കും. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി ശൈഖുൽ ജാമിഅ കെ. ആലിക്കുട്ടി മുസ്ലിയാർ, ഏലംകുളം ബാപ്പു മുസ്ലിയാർ നേതൃത്വം നൽകും. മജ്ലിസുന്നൂർ, സ്വലാത്ത് സദസ്സുകൾക്ക് ഹസൻ സഖാഫി പൂക്കോട്ടൂർ നേതൃത്വം നൽകും. നാളെ വൈകിട്ട് ഏഴിന് വലിയുദ്ധീൻ ഫൈസിയുടെ നേതൃത്വത്തിൽ നൂറെ അജ്മീർ മജ്ലിസ് നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |