എടക്കര: ജനമൈത്രി എക്സൈസ് ജില്ലയിലെ ഗോത്രമേഖലയിലെ ഫുട്ബാൾ ക്ലബ്ബുകൾക്കായി നടത്തുന്ന ആറാമത് വിമുക്തി കാടകം ഫുട്ബാളിൽ യുവധാര എഫ്.സി പൂളക്കപ്പാറ ജേതാക്കളായി. പാലുണ്ട ഗുഡ് ഷെപ്പേർഡ് സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ റിയൽ വാരിയേഴ്സ് പെരുവമ്പാടത്തിനെ പെനാൽറ്റി ഷൂട്ടിലൂടെയാണ് പൂളക്കപ്പാറ തോൽപ്പിച്ചത്.
ലൂസേഴ്സ് ഫൈനലിൽ ഡ്രാഗൺ ഫൈറ്റേഴ്സ് ചോക്കാടിനെ പരാജയപ്പെടുത്തി ന്യൂ ബാസ്ക് നെടുങ്കയം മൂന്നാം സ്ഥാനത്തെത്തി. സമ്മാന ദാന ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പവല്ലി ഉദ്ഘാടനം ചെയ്തു. നിലമ്പൂർ മുനിസിപ്പൽ ചെയർമാൻ മാട്ടുമ്മൽ സലീം മുഖ്യാ തിഥിയായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |