SignIn
Kerala Kaumudi Online
Friday, 23 October 2026 2.58 AM IST

കുങ്‌ഫു മെഗാ ഫെസ്റ്റിവൽ സമാപിച്ചു

s
ചൈനീസ് ഷാവോലിൻ കുങ്ഫു ചിൽഡ്രൻസ് സ്‌കിൽ ഡെവലപ്‌മെന്റ് സെന്റർ സംഘടിപ്പിച്ച 37 ാമത് കുങ്ഫു മെഗാ ഫെസ്റ്റിവൽ മത്സരത്തിൽ നിന്ന്

മലപ്പുറം: ചൈനീസ് ഷാവോലിൻ കുങ്‌ഫു ചിൽഡ്രൻസ് സ്‌കിൽ ഡെവലപ്‌മെന്റ് സെന്റർ സംഘടിപ്പിച്ച 37 ാമത് കുങ്‌ഫു മെഗാ ഫെസ്റ്റിവൽ സമാപിച്ചു. കുറ്റിപ്പുറം നിളയോരം പാർക്കിൽ നടന്ന മത്സരത്തിൽ രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി നൂറിൽപരം കുങ്‌ഫു വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു. മത്സരത്തിൽ പങ്കെടുത്ത കുറ്റിപ്പുറം സ്വദേശികളായ സി.കെ. കാർത്തിക ജയരാജ്, കീർത്തന (കുറ്റിപ്പുറം), വി.എ ശിശിര , ഡോ. സൂരജ് (ഷൊർണ്ണൂർ), ചന്ദ്രശേഖർ (മഹാരാഷ്ട്ര), പി പി ഗോപിക (കോഴിക്കോട്) എന്നിവർ ബ്ലാക്ക് ബെൽറ്റ് ഫസ്റ്റ് ഡാൻ നേടി.
സീനിയർ വിഭാഗത്തിൽ മലപ്പുറം ജില്ല ഒന്നാം സ്ഥാനവും കോഴിക്കോട് രണ്ടാം സ്ഥാനവും പാലക്കാട് മൂന്നാം സ്ഥാനവും കരസ്ഥമാക്കി . കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നസീറ പാറത്തൊടി വിജയികൾക്കുള്ള ട്രോഫികൾ സമ്മാനിച്ചു. ഗ്രാൻഡ് മാസ്റ്റർ ഡോ. അബ്ദുൾ റഹൂഫ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ ബോധവൽക്കരണ സെമിനാറും ഇതിന്റെ ഭാഗമായി നടന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL