മലപ്പുറം: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 77-ാമത് രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. വർത്തമാന കാലഘട്ടത്തിൽ ഗാന്ധി ദർശനങ്ങൾക്ക് പ്രസക്തി വർദ്ധിച്ചുവെന്ന് അനുസ്മരണ സമ്മേളനം അഭിപ്രായപ്പെട്ടു. സിവിൽ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ ഗാന്ധിജിയുടെ ഛായാ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. ജില്ലാ പ്രസിഡന്റ് കെ.പി പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് സി. ബ്രിജേഷ് , സംസ്ഥാന സെക്രട്ടറി ഡോ. ബാബു വർഗീസ്, നസീമ കപ്രാടൻ, വഹീദ, എൻ.ജി.ഒ അസോസിയേഷൻ ബ്രാഞ്ച് പ്രസിഡന്റ് സലീക് മോങ്ങം, ഷൈജു ചാലിശ്ശേരി, കെ ഷാജി, പോൾസൺ, രജീഷ്, കെ. മനോജ്, ബിജു എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |