SignIn
Kerala Kaumudi Online
Friday, 23 October 2026 4.40 AM IST

പെൻഷൻ പരിഷ്‌ക്കരണം

d
കെ.എസ്.എസ്.പി.യു. ചെറുകാവ് യൂണിറ്റ് സമ്മേളനം കൊണ്ടോട്ടി ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി ടി.പി.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു


പുളിക്കൽ : പെൻഷൻ പരിഷ്‌ക്കരണ നടപടികൾ ആരംഭിക്കണമെന്നും കുടിശ്ശികയായ പെൻഷൻ അനുവദിക്കണമെന്നും കെ.എസ്.എസ്.പി.യു.ചെറുകാവ് യൂണിറ്റ് വാർഷിക സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.യൂണിറ്റ് കൺവെൻഷൻ കൊണ്ടോട്ടി ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി ടി.പി.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.അബ്ദുറഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം കെ.കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ചേലേമ്പ്ര യൂണിറ്റ് സെക്രട്ടറി കെ.സുകുമാരൻ, എം.ഗോവിന്ദൻ, കെ.ഗോപിനാഥൻ, കെ.പ്രേമരാജൻ, വി.ആർ.അജയകുമാർ, അബ്ദുൾ നാസർ പറവൂർ എന്നിവർ സംസാരിച്ചു. കാലിക്കറ്റ് സർവകലാശാലയിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ വീണ അജയകുമാറിനെ ചടങ്ങിൽ ആദരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL