SignIn
Kerala Kaumudi Online
Friday, 23 October 2026 11.22 AM IST

ധർണ്ണ നടത്തി

dharna

വണ്ടൂർ: വാണിയമ്പലം ടൗൺ സ്‌ക്വയർ വാണിയമ്പലം ജനതയോടുള്ള വഞ്ചന എന്ന മുദ്രാവാക്യം ഉയർത്തി പിടിച്ച് എം.എൽ.എയുടെയും പഞ്ചായത്തിന്റെയും വഞ്ചനാപരമായ നിലപാടിനെതിരെ സി.പി.എം വാണിയമ്പലം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു. സി.പി.എം വണ്ടൂർ ഏരിയാ കമ്മിറ്റി അംഗം അഡ്വ.അനിൽ നിരവിൽ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി ടി.പി.ഇബ്രാഹിം അദ്ധ്യക്ഷനായി. ലോക്കൽ സെന്റർ അംഗം കെ.ടി.മുഹമ്മദലി സ്വാഗതവും സെന്റർ അംഗം ഒ.നൗഷാദ് നന്ദിയും പറഞ്ഞു. സി.ജയപ്രകാശ്, അഡ്വ.ടി രവീന്ദ്രൻ എന്നിവർ സംസാരിച്ചു. അഴിമതി അന്വേഷിക്കണമെന്ന് സി.പി.എം വിജിലൻസിന് പരാതി നൽകിയിട്ടുണ്ടെന്നും അഴിമതിക്കാരെ ശിക്ഷിക്കണമെന്നും ടൗൺ സ്‌ക്വയർ പൊതുജനങ്ങൾക്ക് തുറന്നു നൽകണമെന്നും സി.പി.എം ആവശ്യപ്പെട്ടു. തുടർന്ന് ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാൻ തീരുമാനിച്ചതായും സി.പി.എം നേതാക്കൾ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL