
കൊണ്ടോട്ടി: കൊണ്ടോട്ടി നഗരസഭ ഭിന്നശേഷി കായികോത്സവം ലവ് ബാറ്റൺ 25 ജി.എൽ പി തുറക്കൽ സ്കൂളിൽ വച്ച് വിവിധ കായികപരിപാടികളോടെ നടന്നു. കൊണ്ടോട്ടി നഗരസഭ ചെയർപേഴ്സൺ നിത ഷഹീർ ഉദ്ഘാടനം ചെയ്തു. നഗരസഭ പരിധിയിലെ 150 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു. ജൂനിയർ, സബ് ജൂനിയർ വിഭാഗങ്ങളിൽ 50 മീറ്റർ ഓട്ടം, 100 മീറ്റർ ഓട്ടം, ഷോർട് പുട്ട്, സോഫ്റ്റ് ബോൾ ത്രോ, റിലേ തുടങ്ങിയ ഇനങ്ങളിൽ വാശി ഏറിയ മത്സരങ്ങൾ വിദ്യാർത്ഥികളെ ആവേശത്തിലാക്കി. നഗരസഭ വൈസ് ചെയർമാൻ അഷ്റഫ് മടാൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ക്ഷേമ കാര്യ ചെയർമാൻ കെ.പി.ഫിറോസ്, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ റംല കൊടവണ്ടി, കൗൺസിലർമാരായ വീരാൻകുട്ടി കോട്ടയിൽ,സാലിഹ് കുന്നുമ്മൽ,ഷാഹിദ, ബിന്ദ. ജി.എൽ.പി സ്കൂൾ പ്രധാന അദ്ധ്യാപകൻ അബ്ദുൽ കരീം, പി.ടി.എ പ്രസിഡന്റ് അഫ്സൽ ബാബു,സൂപ്പർ വൈസർ ശൈബി, സന്ധ്യ തുടങ്ങിയവർ സംബന്ധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |