എടപ്പാൾ: ജി.എച്ച്.എസ്.എസിൽ ആധുനീകരിച്ച കെമിസ്ട്രി ലാബിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ ഉദ്ഘാടനം ചെയ്തു. . ഒരേ സമയം 60 കുട്ടികൾക്ക് പ്രാക്ടിക്കൽ ചെയ്യാനുള്ള സൗകര്യം ലാബിലുണ്ട്. ജില്ലാ പഞ്ചായത്ത് അനുവദിച്ച 15 ലക്ഷം രൂപയും സ്കൂൾ മാനേജ്മെന്റ് സമാഹരിച്ച 2.5 ലക്ഷം രൂപയും ഉപയോഗിച്ചാണ് ലാബ് ആധുനികവത്കരിച്ചത്. സർവ്വീസിൽ നിന്നും വിരമിക്കുന്ന അദ്ധ്യാപിക വിലാസിനിക്ക് പി.ടി.എ യാത്രയയപ്പ് നൽകി. സംസ്ഥാന സ്കൂൾ കലോത്സവ വിജയികൾക്കുള്ള അനുമോദനം നടത്തി. ജില്ലാ പഞ്ചായത്തംഗം അഡ്വ. പി.പി. മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. രാമകൃഷ്ണൻ മുഖ്യാതിഥിയായി. വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എ. നജീബ്, പഞ്ചായത്തംഗം ഇ. എസ്. സുകുമാരൻ, പി.ടി.എ പ്രസിഡന്റ് കെ. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |