താനൂർ: താനൂർ,തിരൂർ നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിച്ചു തിരൂർ പുഴയ്ക്ക് കുറുകെ നിർമ്മാണം പൂർത്തിയാക്കിയ പനമ്പാലം പാലത്തിന്റെ ഉദ്ഘാടനം മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവഹിച്ചു. മന്ത്രി വി. അബ്ദുറഹ്മാൻ അദ്ധ്യക്ഷത വഹിച്ചു.
പൊന്മുണ്ടം പഞ്ചായത്തിൽ മീശപ്പടി കോട്ടിലത്തറ റോഡിന്റെയും തിരൂർ പൊന്മുണ്ടം ബൈപ്പാസ് നാലാം റീച്ചിന്റെയും ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.
കിഫ്ബി ഫണ്ടിൽ നിന്ന് 13.39 കോടി ചെലവഴിച്ച് നിർമ്മിച്ച പനമ്പാലം പാലത്തിന് 104 മീറ്റർ നീളമുണ്ട്. 26 മീറ്റർ നീളത്തിലുള്ള നാല് സ്പാനുകളിലായാണ് നിർമ്മാണം. കെൽട്രോൺ മുഖേന ലൈറ്റുകൾ സ്ഥാപിക്കുന്ന 19.98 ലക്ഷം രൂപയുടെ പ്രവൃത്തിയും പൂർത്തീകരിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |