എടക്കര: വഴിക്കടവ് കലക്കൻപുഴയ്ക്ക് കുറുകെ കവളപ്പൊയ്കയിൽ ഇല്ലിക്കാടിൽ നാട്ടുകാരുടെ നേതൃത്വത്തിൽ താത്‌കാലിക നടപ്പാത നിർമ്മിച്ചു. പുഴയിൽ വെള്ളം കുറഞ്ഞതോടെയാണ് ചെറക്കെട്ടി താൽക്കാലിക നടപ്പാത നിർമ്മിച്ചത്. ഇവിടെ പാലം നിർമ്മിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. നാട്ടുകാർ രൂപീകരിച്ച ഇല്ലിക്കാട് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ സർക്കാരിന് നിരവധി നിവേദനങ്ങളും ഒപ്പം പട്ടിണിസമരങ്ങളും നടത്തിയെങ്കിലും പാലം യാഥാർത്ഥ്യമായില്ല. നൂറ് കണക്കിന് കുടുംബങ്ങളാണ് പാലം ഇല്ലാത്തതിനാൽ യാത്ര ദുരിതം അനുഭവിക്കുന്നത്. നിർമ്മാണ പ്രവർത്തനങ്ങൾക്ക് കുന്നത് അബ്ദുൽ ഗഫൂർ, മലയിൽ ജെയിംസ്, മാനാംപുറത്ത് ഗംഗാധരൻ, വലിയവീട്ടിൽ വിജയൻ, പുതുപറമ്പിൽ ബാബു, ചുണ്ടിയൻമൂച്ചി മുഹമ്മദ് ഷാഫി എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |