
പെരിന്തൽമണ്ണ: മങ്കട ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച വികസന സെമിനാർ മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. അബ്ദുൾ കരീം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അസ്ഗർ അലി അദ്ധ്യക്ഷത വഹിച്ചു. കരട് പദ്ധതി രേഖയുടെ പ്രകാശനം ബ്ലോക്ക് പ്രസിഡന്റ് നിർവഹിച്ചു. കാട്ടുപന്നികളുടെ ഭീഷണി നേരിടാൻ കർഷകർക്ക് സോളാർ ഫെൻസിംഗ് ഏർപ്പെടുത്തുന്നതിന് ഫണ്ട് വകയിരുത്തുന്നതിനും പഞ്ചായത്തിന് വിട്ടു കിട്ടിയ സ്‌കൂളുകളിൽ ഐ. എസ്.ഒ സർട്ടിഫിക്കേഷൻ ലഭിക്കുന്നതിന് ഫണ്ട് വകയിരുത്താനും, പഞ്ചായത്തിൽ എക്കോ ടൂറിസം കൊണ്ടുവരുന്നതിനും ഹോമിയോ ഡിസ്‌പെൻസറി സിദ്ധ ഡിസ്‌പെൻസറി എന്നിവയ്ക്ക് സ്വന്തമായി കെട്ടിടം നിർമ്മിക്കുന്നതിനുമായി ഫണ്ട് അനുവദിക്കാൻ കരട് പദ്ധതിയിൽ ഉൾപ്പെടുത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |