
ചുങ്കത്തറ: പള്ളിക്കുത്ത് പടിഞ്ഞാറ്റിയം പാടം കാലികടവ് റോഡ് നാടിന് സമർപ്പിച്ചു. കരിങ്കോറമണ്ണ കാലിക്കടവ് നിവാസികളുടെ അറുപത് വർഷത്തിലധികമായിട്ടുള്ള റോഡ് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കി നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഏഴു ലക്ഷം രൂപ അനുവദിച്ച് പൂർത്തീകരിച്ച പള്ളിക്കുത്ത് പടിഞ്ഞാറ്റിയം പാടം കാലിക്കടവ് റോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പുഷ്പവല്ലി ഉദ്ഘാടനം ചെയ്തു. ഡിവിഷൻ മെമ്പർ സി.കെ.സുരേഷ് അദ്ധ്യക്ഷം വഹിച്ചു.വാർഡ് മെമ്പർ പുരുഷോത്തമൻ, വിഷ്ണു പള്ളിക്കുത്ത്, വി.എസ് സത്യൻ, കെ.എസ്.ശീനി, ടി.പി.മുജിബ്,രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |