SignIn
Kerala Kaumudi Online
Friday, 23 October 2026 1.16 AM IST

ഹോം ഷോപ്പ് പദ്ധതി: ജില്ലയിൽ വിറ്റുവരവ് അഞ്ച് കോടി

മലപ്പുറം: കുടുംബശ്രീ ഉല്പന്നങ്ങൾ വീട്ടുപടിക്കലെത്തിക്കുന്ന ഹോം ഷോപ്പ് പദ്ധതി മുഖേന കഴിഞ്ഞ ഏപ്രിൽ മുതൽ ഈ വർഷം ജനുവരി വരെ നടന്നത് അഞ്ച് കോടിയുടെ വിറ്റുവരവ്. തൊട്ടുമുമ്പത്തെ സാമ്പത്തിക വർഷം മൂന്ന് കോടിയായിരുന്നു വിറ്റുവരവ്. കുറ്റിപ്പുറം ബ്ലോക്കിൽ അടുത്ത മാസത്തോടെ പദ്ധതി ആരംഭിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. സി.ഡി.എസ് തലത്തിലുള്ള കോ-ഓർഡിനേറ്റർമാരുടെ തിരഞ്ഞെടുപ്പ് പൂർത്തിയായിട്ടുണ്ട്. ഉത്പന്നങ്ങൾ വീടുകളിൽ എത്തിക്കാനുള്ള ഹോം ഷോപ്പ് ഓണർമാരുടെ തിരഞ്ഞെടുപ്പാണ് ഇനി പൂർത്തിയാക്കാനുള്ളത്. കുടുംബശ്രീ പ്രവർത്തകരിൽ നിന്നാണ് ഇവരെ തിരഞ്ഞെടുക്കുന്നത്. നിലവിൽ 1,300 പേരാണ് ജില്ലയിൽ ഹോം ഷോപ്പ് ഓണർമാരായുള്ളത്.
അരീക്കോട്, കൊണ്ടോട്ടി, കാളികാവ്, മലപ്പുറം, മങ്കട, നിലമ്പൂർ, പെരിന്തൽമണ്ണ, തിരൂർ, തിരൂരങ്ങാടി, വേങ്ങര, വണ്ടൂർ ബ്ലോക്കുകളിൽ പദ്ധതി ആരംഭിച്ചിട്ടുണ്ട്. പൊന്നാനി, താനൂർ, പെരുമ്പടപ്പ്‌ ബ്ലോക്കുകളിൽ അടുത്ത സാമ്പത്തിക വർഷം പദ്ധതി ആരംഭിക്കാനാണ് നിലവിൽ നിശ്ചയിച്ചിട്ടുള്ളത്. പെരിന്തൽമണ്ണ, കൊണ്ടോട്ടി, മങ്കട, മലപ്പുറം ബ്ലോക്കുകളിലാണ് കൂടുതൽ വിൽപ്പന നടക്കുന്നത്.

ഉറപ്പാക്കും വരുമാനം
കുടുംബശ്രീ സംരംഭകരുടെ നാടൻ ഭക്ഷ്യ ഉത്പന്നങ്ങൾ, കറിപ്പൊടികൾ, കരകൗശല വസ്തുക്കൾ, ക്ലീനിംഗ് ഉല്പന്നങ്ങൾ എന്നിവയെല്ലാം മിതമായ നിരക്കിൽ വീടുകളിലെത്തിച്ച് നൽകും.

സി.ഡി.എസിന്റെ നേതൃത്വത്തിൽ അയൽക്കൂട്ടങ്ങളിലൂടെ തിരഞ്ഞെടുത്ത ഹോം ഷോപ്പ് ഓണർമാരാണ് വീടുകളിലെത്തി വിൽപന നടത്തുന്നത്. അവർക്കാവശ്യമായ പരിശീലനം, യൂണിഫോം, തിരിച്ചറിയാൽ കാർഡ്, ബാഗ് എന്നിവ കുടുംബശ്രീ ജില്ലാ മിഷനിൽ നിന്നും ലഭ്യമാവും.

ഉല്പാദന രംഗത്തും വിപണന രംഗത്തും സ്ത്രീകൾക്ക് വരുമാനമെന്ന നിലയിലാണ് പദ്ധതി ആരംഭിച്ചത്.

2024 ഏപ്രിൽ മുതൽ ജനുവരി വരെ വിറ്റുവരവ് - അഞ്ച് കോടി
ജില്ലയിലെ ആകെ ഹോം ഷോപ്പ് ഓണർമാർ - 1,300

കുറ്റിപ്പുറം ബ്ലോക്കിലെ ഹോം ഷോപ്പ് പദ്ധതിയുടെ ഉദ്ഘാടനം അടുത്തമാസം നടത്താനാണ് പദ്ധതി. നിലവിൽ പദ്ധതി വിജയകരമാണ്.

പി.റെനീഷ്, കുടംബശീ ജില്ലാ മിഷൻ പ്ലാനിംഗ് മാനേജർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, KUDUMBASREE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL