വണ്ടൂർ: ബ്ലോക്ക് പഞ്ചായത്ത് 2025-26 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട ഗ്രാമസഭ ചേർന്നു. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേർന്ന ഗ്രാമസഭ പ്രസിഡന്റ് വി.കെ. ഹസ്ക്കർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ജെസ്സി ഇട്ടി അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ സെക്രട്ടറി വൈ.പി. മുഹമ്മദ് അഷറഫ് പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ കെ. രാമൻകുട്ടി, എൻ. മുഹമ്മദ് ബഷീർ, വി.എം. സീന, ടി.സി. റമീസ, യു.കെ. മഞ്ജുഷ, പഞ്ചായത്ത് വൈസ് പ്രസിഡന്റുമാർ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ തുടങ്ങിയവർ പങ്കെടുത്തു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |