SignIn
Kerala Kaumudi Online
Friday, 23 October 2026 1.49 AM IST

ടി.ആർ.കെ എ.യു.പി സ്‌കൂൾ റൺ വെങ്ങാട് റൺ മാരത്തോൺ നടത്തി


പെരിന്തൽമണ്ണ: വെങ്ങാട് ടി.ആർ.കെ എ.യു.പി സ്‌കൂളിന്റെ 105-ാമത് വാർഷികാഘോഷത്തോടനുബന്ധിച്ചു മൂർക്കനാട് ഗ്രാമപഞ്ചായത്തും പൂർവ്വ വിദ്യാർത്ഥികളും ചേർന്ന് ലഹരിക്കെതിരെ അണിചേരാം എന്ന വിഷയത്തിൽ റൺ വെങ്ങാട് റൺ എന്ന പേരിൽ നൂറുകണക്കിന് ആളുകളെ അണിനിരത്തി മാരത്തൺ സംഘടിപ്പിച്ചു. മൂർക്കനാട് ഗ്രാമപഞ്ചായത്ത് പരിസരത്തു നിന്നും ആരംഭിച്ച മാരത്തോൺ കൊളത്തൂർ എസ്.എച്ച്.ഒ സംഗീത് പുനത്തിൽ ഫ്ളാഗ് ഓഫ് ചെയ്തു. ചടങ്ങിൽ മൂർക്കനാട് ഗ്രാമപഞ്ചായത്ത് മെമ്പർ വി.കെ അബ്ബാസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷറഫുദ്ദീൻ പൂളക്കൽ, ടി.ആർ.കെ വെങ്ങാട് എച്ച്.എം
പി.കെ സുഭാഷ്, സീനിയർ അസിസ്റ്റന്റ് ബിനോ ജോൺ അദ്ധ്യാപകരും വിദ്യാർത്ഥികളും പൂർവ്വ വിദ്യാർത്ഥികളും ചടങ്ങിൽ പങ്കെടുത്തു. ലഹരിക്കെതിരെ അണിചേരുക എന്ന മുദ്രാവാക്യം ഉയർത്തി വിദ്യാർത്ഥികളും പൂർവ വിദ്യാർത്ഥികളും ചേർന്ന് പ്രതിജ്ഞയും സ്വീകരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, SHOOL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL