SignIn
Kerala Kaumudi Online
Friday, 23 October 2026 11.23 AM IST

കേശദാനം നടത്തി മാതൃകയായി

s
കേശദാനം നടത്തി മാതൃകയായി

വണ്ടൂർ : വണ്ടൂർ യതീംഖാന യു.പി സ്‌കൂളിലെ കുട്ടികൾ കാൻസർ രോഗികൾക്ക് കേശദാനം നടത്തി മാതൃകയായി. അൻഷ ഫാത്തിമ, അജ്‌വ,​ സി,​ടി,​പി മിൻഹ ഫാത്തിമ, അസ്‌വ , ഹാനിയ, അദീല, സൈല റഹ്മത്ത് , ദിയ ഫാത്തിമ , റിയ ഫാത്തിമ എന്നീ കുട്ടികളാണ് മുടി ദാനം ചെയ്തത്.
മുടി ദാനം ചെയ്യാനുള്ള ആഗ്രഹം കുട്ടികൾ പ്രകടിപ്പിച്ചപ്പോൾ അദ്ധ്യാപകരും രക്ഷിതാക്കളും കൂടെ നിന്നു.
ചടങ്ങിൽ പ്രധാനാദ്ധ്യാപകൻ കെ.ടി. ഷിഹാബുദീൻ, അദ്ധ്യാപകരായ കെ.കെ.മുഹമ്മദലി , ബേബി ഷാഹിന കളത്തൊടി, ഇ.ഷഹീർ എന്നിവർ പങ്കെടുത്തു. കോഴിക്കോട് ഫറോക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന മിറാക്കിൾ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലാണ് കേശദാനം നടത്തിയത്.
ട്രസ്റ്റ് മെമ്പർ ധന്യ ചടങ്ങിന് നേതൃത്വം നൽകി. കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL