എടപ്പാൾ : തവനൂരിൽ ക്ഷയരോഗ ബോധവൽക്കരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ 'ബോധവത്ക്കരണ ഫ്ളാഷ് മോബും, സന്ദേശറാലിയും സംഘടിപ്പിച്ചു. കാമ്പെയിൻ പഞ്ചായത്ത് പ്രസിഡന്റ് സി.പി നസീറ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ടി.വി.ശിവദാസ് അദ്ധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ.എ. ജൂൽന വിഷയാവതരണം നടത്തി. സ്‌കൂൾ മാനേജർ പി.വി അലി, പ്രിൻസിപ്പൽ സുനിത നായർ, മെമ്പർമാരായ സി.പി ഷെഹന, എം.ആമിനകുട്ടി, ആരോഗ്യ പ്രവർത്തകരായ കെ.എ. രഘു പി.കെ.ജീജ, രാജേഷ് പ്രശാന്തിയിൽ,ബെറ്റ്സി ഗോപാൽ, കെ.പി പ്രശാന്ത് എം.രശ്മി എന്നിവർ പ്രസംഗിച്ചു. സന്ദേശറാലി പ്രസിഡന്റ് സി.പി നസീറ ഫ്ളാഗ് ഓഫ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |