വേങ്ങര :വലിയോറ ഈസ്റ്റ് എ.എം.യു.പി സ്കൂളിന്റെ 97-ാം വാർഷികാഘോഷവും വിരമിക്കുന്ന അദ്ധ്യാപകർക്കുള്ള യാത്രയപ്പു സമ്മേളനവും 19,20 തീയതികളിലായി നടക്കും. യാത്രയയപ്പ് സമ്മേളനം 20ന് 3.30ന് പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. കെ.പി.സോമനാഥൻ മുഖ്യപ്രഭാഷണം നടത്തും. ഫിലിപ്പ് മമ്പാട് അവതരിപ്പിക്കുന്ന മോട്ടിവേഷൻ ക്ലാസ്
, കുട്ടികളുടെ കലാവിരുന്ന്, നഴ്സറി കലോത്സവം, വിജയോത്സവം, സംഗീത വിരുന്ന് തുടങ്ങിയ വിവിധ പരിപാടികൾ നടക്കും . പ്രധാനാദ്ധ്യാപകൻ എ. കെ. സോമനാഥൻ, എം.എസ്. ഗീത, കെ.കെ. പവിത്രൻ എന്നിവരാണ് വിരമിക്കുന്നത്. അതോടൊപ്പം സർവീസിൽ നിന്നും വിരമിക്കുന്ന വേങ്ങര എ.ഇ.ഒ ടി. പ്രമോദിനും യാത്രയയപ്പു നൽകുന്നു. മാനേജർ എ.കെ. കുഞ്ഞീതുട്ടി ഉപഹാരസമർപ്പണം നടത്തും,
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |