SignIn
Kerala Kaumudi Online
Friday, 23 October 2026 12.12 PM IST

സി.ഇ.ഒ സെക്രട്ടേറിയറ്റ് മാർച്ച് നടത്തും

d
d

മലപ്പുറം: സഹകരണ സംഘങ്ങളെ തകർക്കുന്ന സർക്കാർ നയങ്ങൾക്കും അവകാശ നിഷേധങ്ങൾക്കുമെതിരെ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ (സി.ഇ.ഒ) ബുധനാഴ്ച സെക്രട്ടേറിയറ്റ് മാർച്ച് നടത്തും. രാവിലെ 11ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും. യു.ഡി.എഫിന്റെ പ്രമുഖ നേതാക്കൾ പങ്കെടുക്കും. പത്തുലക്ഷം രൂപയ്ക്ക് മുകളിലുള്ള വായ്പാവിതരണം സങ്കീർണ്ണമാക്കുന്ന അശാസ്ത്രീയ മൂല്യനിർണ്ണയ സംവിധാനം പുനഃപരിശോധിക്കുക, സബ്സ്റ്റാഫ് വിഭാഗത്തിൽ ജൂനിയർ ക്ലാർക്ക് വിഭാഗത്തിലേക്കുള്ള ഉദ്യോഗക്കയറ്റത്തിന് 1:2 അനുപാതം എല്ലാ സഹകരണ സംഘങ്ങൾക്കും ബാധകമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാർച്ച്. രാവിലെ 10.30ന് പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് മാർച്ച് ആരംഭിക്കും. വാർത്താസമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് പി.ഉബൈദുള്ള എം.എൽ.എ, ഹാരിസ് ആമിയൻ,​ പൊൻപാറ കോയക്കുട്ടി,​ എൻ.അലവി,​ സി.എച്ച്. മുഹമ്മദ് മുസ്തഫ,​ കെ.അഷറഫ് പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL